അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം: യുവാവിനു പരിക്ക്
1573480
Sunday, July 6, 2025 7:08 AM IST
അതിരപ്പിള്ളി: പിള്ളപ്പാറയിൽ കാട്ടാന ആക്രമണത്തിൽ യുവാവിനു പരിക്കേറ്റു. പിള്ളപ്പാറ സ്വദേശി മുണ്ടന്മാണി ഷിജു(48)വിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി എട്ടിനാണ് സംഭവം.
പള്ളിയിൽപ്പോയി തിരികെ വീട്ടിലേക്ക് ബൈക്കിൽ വരുമ്പോൾ റോഡിൽ കാട്ടാനയെ കണ്ടതിനാൽ ബൈക്ക് നിർത്തി തിരികെപോരാൻ ശ്രമിക്കുമ്പോൾ സമീപത്തുണ്ടായിരുന്ന മറ്റൊരു കാട്ടാന ഷിജുവിനെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട് ഓടുന്നതിനിടെ വീണാണ് ഷിജുവിനു പരിക്കേറ്റത്. നാട്ടുകാർ അറിയിച്ചതിനെതുടർന്ന് സ്ഥലത്തെത്തിയ വനപാലകർ പരിക്കേറ്റ ഷിജുവിനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.