പിടിഎ പൊതുയോഗം
1573920
Tuesday, July 8, 2025 1:19 AM IST
കൊടകര: കൊടകര സെന്റ് ഡോണ്‍ ബോസ്കോ ഗേൾസ് ഹൈസ്കൂളിൽ അധ്യാപകരക്ഷാകർതൃസംഘടന പൊതുയോഗവും രക്ഷാകർത്താക്കൾക്കായി ബോധവത്്കരണക്ലാസും സംഘടിപ്പിച്ചു. കൊടകര പോലീസ് അസിസ്റ്റന്റ്സബ് ഇൻസ്പെക്ടർ സാജു പൗലോസ് ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് വി.ആർ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. പിടിഎ ജനറൽ സെക്രട്ടറി സിബി റിപ്പോർട്ട് അവതരിപ്പിച്ചു. പ്രധാന അധ്യാപിക സിസ്റ്റർ സംഗീത, ലോക്കൽ മാനേജർ സിസ്റ്റർ ജ്യോതിസ്, സ്റ്റാഫ് പ്രതിനിധി ലിജ ആന്റോ എന്നിവർ പ്രസംഗിച്ചു. സിന്റോ കെ. ദേവസി രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് നയിച്ചു. പുതിയ ഭാരവാഹികളായി ജോണ്‍ ജോസ് - പ്രസിഡന്റ്, ഹിമജോഷി - എംപിടിഎ പ്രസിഡന്റ് എന്നിവരെ തെരഞ്ഞെ ടുത്തു.
എടത്തിരുത്തി: എടത്തിരുത്തി സെന്റ് ആൻസ് കോണ്‍വന്റ് യുപി സ്കൂളിലെ പിടിഎ ജനറൽ ബോഡി യോഗം മദർ സുപ്പീരിയറും ലോക്കൽ മാനേജരുമായ സിസ്റ്റർ അൽഫേണ്സ ഉദ് ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സിജോ ആലപ്പാട്ട് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ റെമി, സ്റ്റാഫ് സെക്രട്ടറി ലിജി, ബിആർസി കോ ഓർഡിനേറ്റർ രശ്മി, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എഎസ്ഐ സിജു നന്ദനൻ, സ്റ്റാഫ് പ്രതിനിധി എസ്.ആർ. പ്രദീപ് എന്നിവർ പ്രസംഗിച്ചു.
എടത്തിരുത്തി: എടത്തിരുത്തി സെന്റ് ആൻസ് ജിഎച്ച്എസ് സ്കൂളിലെ പിടിഎ ജനറൽ ബോഡി യോഗം നടന്നു. സിനി ആർട്ടിസ്റ്റും മോട്ടിവേഷൻ സ് പീക്കറുമായ പയസ് പോൾ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ജോമോൻ വലിയവീട്ടിൽ അധ്യക്ഷത വഹിച്ചു. പിടിഎ സെക്രട്ടറി റീമ ഫ്രാൻസിസ് റിപ്പോർട്ട് അവതരിപ്പിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ ലിസ്ജോ, സൂജ സാജൻ തുടങ്ങിയവർ പ്രസംഗിച്ചു.