കല്ലൂര്‍ കിഴക്കേ പള്ളിയില്‍ കെസിവൈഎം റൂബി ജൂബിലി
1573924
Tuesday, July 8, 2025 1:19 AM IST
കല്ലൂര്‍: കിഴക്ക് സെന്റ് റാഫേല്‍ പള്ളിയില്‍ കെസിവൈഎം സംഘടന സ്ഥാപിതമായതിന്റെ റൂബി ജൂബിലി ആഘോഷിച്ചു. ബിഷപ് മാര്‍ ബോസ്കോ പുത്തൂരിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന നടന്നു.
തുടര്‍ന്നുനടന്ന പൊതുസമ്മേളനം ബിഷപ് ഉദ്ഘാടനം ചെയ് തു. ഇടവകവികാരിയും കെസിവൈഎം ഡയറക്ടറുമായ ഫാ. ജോയ് കൊള്ളന്നൂര്‍ അധ്യക്ഷത വഹിച്ചു.
കെസിവൈഎം അതിരൂപത ഡയറക്ടര്‍ ഫാ. സാജന് വടക്കന്‍, പ്രസിഡന്റ് ഗോഡ്വിന് കെ. ബെന്നി, പുതുക്കാട് ഫൊറോന ഡയറക്ടര്‍ ഫാ. ജെയ്സണ്‍ പുതുപ്പള്ളില്‍, അതിരൂപത കെസിവൈഎം പ്രസിഡന്റ് ജിഷാദ് ജോസ്, മദര്‍ സുപ്പീരിയര്‍ സിസ്റ്റർ മേബില്‍ ജെയ്ക്കബ്, തൃക്കൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹന്‍ദാസ്, പുതുക്കാട് ഫൊറോന കെസിവൈഎം പ്രസിഡന്റ്് ആന്‍സ് ചുങ്കത്ത്, വൈസ് പ്രസിഡന്റ് കെ.സി. സിനി, പള്ളി ട്രസ്റ്റി റിക്സന് കളപ്പുര എന്നിവർ പ്രസംഗിച്ചു.