വാ​ടാ​ന​പ്പ​ള്ളി: ചേ​റ്റു​വ​യി​ൽ പ​ണി​തീ​ർ​ത്ത പു​തി​യ സി ​ഗ്രേഡ് ചു​രു​ള​ൻവ​ള്ളം നീ​ര​ണി​ഞ്ഞു. പൊ​ന്നാ​നി പു​റ​ങ്ങ് പ​ടി​ഞ്ഞാ​റ്റു​മു​റി കാ​യ​ൽ സു​ൽ​ത്താ​ൻ ആ​ർ​ട്സ് സ്പോ​ർ​ട്സ് ബോ​ട്ട് ക്ല​ബ്ബ്‌ ആ​ണ് ചു​രു​ള​ൻ വ​ള്ളം പ​ണി​യി​പ്പി​ച്ച​ത്. 3,25,000 രൂ​പ ചെല​വി​ൽ ര​ണ്ടു മാ​സം എ​ടു​ത്താ​ണ് പ്ര​ജീ​ഷ് ക​ടാ​മം​ഗ​ലം ചു​രു​ള​ൻ വ​ള്ള​ത്തി​ന്‍റെ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​ത്.

ക്ല​ബ്ബ്‌ പ്ര​സി​ഡ​ന്‍റ് പി.​ടി.​ബ​ഷീ​ർ, സെ​ക്ര​ട്ട​റി ഒ.​വി. ഷ​ഹീ​ർ, ട്ര​ഷ​റ​ർ എ​ൻ.​പി. ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ചേ​റ്റു​വ സ്വ​ദേ​ശി പ​ഞ്ച പ്ര​ഭാ​ക​ര​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് സി ​ഗ്രേഡ് ചു​രു​ള​ൻവ​ള്ളം പ​ണി​തീ​ർ​ത്ത​ത്. ചേ​റ്റു​വ​യി​ൽ പ​ണിതീ​ർ​ത്ത ര​ണ്ടാ​മ​ത്തെ സി ​ഗ്രേഡ് ചു​രു​ള​ൻ​വ​ള്ള​മാ​ണ് കാ​യ​ൽ സു​ൽ​ത്താ​ൻ. ച​ട​ങ്ങു​ക​ൾ​ക്ക്ശേ​ഷം വ​ള്ളം പൊ​ന്നാ​നിയി​ലേ​ക്ക് കൊ​ണ്ടു​പോ​യി.