കുരുത്തോല അരങ്ങുമായി പാലയൂർ തിരുനാൾ
1574209
Tuesday, July 8, 2025 11:26 PM IST
പാലയൂർ: മാർ തോമ മേജർആർക്കിഎപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിലെ തർപ്പണതിരുനാളിനോടനുബന്ധിച്ചുള്ള കുരുത്തോല അലങ്കാരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
തിരുനാളിനെ മറ്റു ദേവാലയങ്ങളിലെ തിരുനാളുകളിൽ നിന്നു വ്യത്യസ്തമാക്കുന്നത് കുരുത്തോല അരങ്ങാണ്. കുരുത്തോല പ്രത്യേകരീതിയിൽ വെട്ടി മെടഞ്ഞാണ് തോരണം ഉണ്ടാകുന്നത്. നൂറിൽപരം തെങ്ങുകളിൽ നിന്ന് വെട്ടിയെടുക്കുന്ന കൂമ്പോല കൊണ്ടാണ് ഒരുപറ്റം യുവജനങ്ങളും മുതിർന്നവരും ദിവസങ്ങളോളം ഇരുന്ന് അരങ്ങു ഒരുക്കി കെട്ടുന്നതെന്ന് അലങ്കാരം കൺവീനർ സൈജോ സൈമൺ, ജോയിന്റ് കൺവീനർ റൊണാൾഡ് ആന്റണി എന്നിവർ പറഞ്ഞു.
ഇടവകയിലെ യുവജനങ്ങളും, മുതിർന്നവരും ചേർന്നു മെടഞ്ഞ കുരുത്തോല കെട്ടുന്ന തോടെ പള്ളിമുറ്റം അലങ്കാര പൂരിതമാകും.