വ​ട​ക്കേ​ക്കാ​ട്: തൊ​ഴി​യൂ​ർ മ​ല​ബാ​ർ സ്വ​ത​ന്ത്ര സു​റി​യാ​നി സ​ഭ സ്ഥാ​പ​ക​ൻ കാ​ട്ടു​മ​ങ്ങാ​ട്ട് എ​ബ്ര​ഹാം​മാ​ർ കൂ​റിലോ​സ് വ​ലി​യ ബാ​വ​യു​ടെ ഓ​ർ​മപ്പെ​രു​ന്നാ​ൾ ഇ​ന്നും നാ​ളെ​യു​മാ​യി ആ​ലോ​ഷി​ക്കും. ര​ണ്ടു ദി​വ​സ​മാ​യി ന​ട​ക്കു​ന്ന പെ​രു​ന്നാ​ളി​ന്‍റെ കൊ​ടി​യേ​റ്റം സ​ഭ ആ​സ്ഥാ​നമാ​യ തൊ​ഴിയൂ​ർ സെ​ന്‍റ് ജോ​ർ​ജ് ഭ​ദ്രാ​സ​ന ദേ​വാ​ല​യ​ങ്ക ണ​ത്തി​ൽ സ​ഭാ​ധ്യ​ക്ഷ​ൻ സി​റി ൾ ​മാ​ർ ബ​സേലി​യോ​സ്‌ മെ​ത്രാ​പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു.

ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​കു​ന്നം​കു​ളം സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ നി​ന്ന് തൊ​ഴി​യൂ​ർ ഭ​ദ്രാ​സ​ന പ​ള്ളി​യി​ലെ പ​രി​ശു​ദ്ധ ബാ​വ​യു​ടെ ക​ബ​റി​ട​ത്തി​ലേ​ക്കു പ​ദ യാ​ത്ര, 5.30 ന് ​മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭയു​ടെ ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ആ​ബൂ​ൻ മാ​ർ ബ​സേലി​യോ​സ്‌ ജോ​സ​ഫ് ബാ​വാ​ക്ക് സ്വീ​ക​ര​ണം.

നാ​ളെ രാ​വി​ലെ 8.30നു ​സ​ഭ​ാ​ധ്യ​ക്ഷ​ൻ സി​റി​ൾ മാ​ർ ബ​സേലി​യോ​സ്‌​ മെ​ത്രാ​പ്പാലീ​ത്തയു​ടെ ​മു​ഖ്യകാ​ർ​മ്മിക​ത്വത്തി​ൽ വി​ശു​ദ്ധ​ഒ​ൻ​പ​തി​ന്മേ​ൽ കു​ർ​ബാ​ന​യും, മാ​ർ ബ​ഹ​നാം ചാ​പ്പ​ലി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, തു​ട​ർ​ന്ന് പൊ​തുസ​ദ്യ യും ​ന​ട​ത്തു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി​ ഫാ. തോ​മ​സ് കു​രി​യ​ൻ, അ​ൽ​മാ​യ ട്ര​സ്റ്റി ഗീ​വ​ർ മാ​ണി പ​നക്ക​ൽ, സ​ഭ സെ​ക്ര​ട്ട​റി ബി​നോ​യ്‌ പി. ​മാ​ത്യു, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി. ​വി. ബാ​ബു, കെ. ​എ​സ്. റെ​ജി എ​ന്നി​വ​ർ അ​റി​യി​ച്ചു.