മുല്ലശേരി പൊതുമരാമത്ത് റോഡിൽ അപകടക്കെണിയായി വെള്ളക്കുഴികൾ
1573921
Tuesday, July 8, 2025 1:19 AM IST
പാവറട്ടി: പാവറട്ടിയിൽനിന്നും കാഞ്ഞാണിയിലേക്കുള്ള പൊതുമരാമത്ത്റോഡിലെ അപകടക്കുഴികൾ യാത്രക്കാർക്ക് ദുരിതമായി. അമൃത് കുടിവെള്ളപദ്ധതിയുടെ ഭാഗമായി പൊളിച്ച റോഡ് വർഷങ്ങളായി ശോചനീയാവസ്ഥയിലാണ്.
തകർന്ന റോഡ് പല ഘട്ടങ്ങളിലായി ചില ഭാഗങ്ങളിൽ നന്നാക്കിയെങ്കിലും മഴ പെയ്തതോടെ റോഡ് നിറയെ വലിയ ഗർത്തങ്ങളാണ്. ഏറെ തിരക്കുള്ള ഈ പൊ തുമരാമത്ത് റോഡിലെ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ ആഴമറിയാതെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്. വലിയ വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ ചെറിയ വാഹനങ്ങൾ കുഴിയിൽ വീണും അപകടം ഉണ്ടാകുന്നു.
മുല്ലശേരി സെന്ററിനോടുചേർന്നുള്ള റോഡിലെ വലിയ കുഴികൾമൂലം തിരക്കേറിയ സമയങ്ങളിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാതെ വലിയ ഗതാഗതക്കുരുക്കാണ് രൂപപ്പെടുന്നത്. എന്നും വാഹനങ്ങൾ കുഴിയിൽച്ചാടി അപകടങ്ങൾ ഉണ്ടാകുന്നതും കേടുപാടുകൾ സംഭവിക്കുന്നതും നിത്യസംഭവമായി മാറിയിരിക്കുകയാണെന്നു പൊതുപ്രവർത്തകനും അധ്യാപകനുമായ അജിത്ത് പ്രസാദ് പറഞ്ഞു. മുല്ലശേരി സെന്ററിനുസമീപം ബസ് കാത്തിരിപ്പുകേന്ദ്രത്തിനുമുന്നിലെ കുഴികൾ കാൽനട യാത്രക്കാർക്കും വിദ്യാർഥികൾക്കും ദുരിതമാകുന്നുണ്ട്.
കരുവന്തല സെന്ററിനോടുചേർന്നും ഏനാമാവ് കടവ് സ്റ്റോപ്പിലും റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. റോഡിലെ വലിയ കുഴികളിൽ വീഴാതിരിക്കാൻ ചെറുവാഹനങ്ങൾ വലതുഭാഗത്തേക്ക് എടുക്കുന്നത് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ നിരവധി പ്രതിഷേധ സമരങ്ങൾ പലതവണ നടന്നു.
മുല്ലശേരി ഗ്രാമപഞ്ചാ യത്ത് പ്രസിഡന്റുതന്നെ എംഎൽഎയുടെ സാന്നിധ്യത്തിൽ പൊ തുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടെങ്കിലും ഇപ്പോഴും കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. പൊതുമരാമത്ത് റോഡിലെ അശാസ് ത്രീയമായ ടാറിംഗ്മൂലം വളരെ പെട്ടന്ന് ടാറിംഗ് അടർന്ന് മെറ്റൽ പുറത്തായ നിലയിലാണ്.
തകർന്ന റോഡിലൂടെയുള്ള ജനങ്ങളുടെ യാത്രാദുരിതത്തിന് അറുതിവരുത്താൻ ബന്ധപ്പെട്ട അധികൃതർ ഉടൻ നടപടി സ്വീകരിച്ചില്ലങ്കിൽ കോൺഗ്രസ് ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരുമെന്ന് മുല്ലശേരി ഗ്രാമപഞ്ചായത്ത് അംഗം ക്ലമെന്റ് ഫ്രാൻസിസും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്് രാജേഷ് മുല്ലശേരിയും പറഞ്ഞു. വെങ്കിടങ്ങ്, മുല്ലശേരി മേഖലയിലെ സഞ്ചാര ദുരിതത്തി നു പരിഹാരം കാണാൻ ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കാര്യമായ ഇടപെടൽ നടത്തുന്നില്ലന്നാണു നാട്ടുരുടെ പരാതി.