അതിരപ്പിള്ളിയിൽ കബാലി വീണ്ടും വാഹനങ്ങൾ തടഞ്ഞു
1573915
Tuesday, July 8, 2025 1:19 AM IST
അതിരപ്പിള്ളി: ആനമല റോഡിൽ കബാലി വീണ്ടുമെത്തി വാഹനങ്ങൾ തടഞ്ഞു. ഇന്നലെ രാവിലെ അന്പലപ്പാറയിലാണ് കാട്ടാന ഇറങ്ങി വാഹനങ്ങൾ തടഞ്ഞത്. കെ എസ്ആർടിസി ബസാണ് ആദ്യം തടഞ്ഞത്.
ഏറെസമയം ബസിനു മുൻപിൽ നിലയുറപ്പിച്ച കബാലി അതുവഴി വന്ന ലോറിയും തടഞ്ഞിട്ടു. ഇതോടെ ഗതാഗതം സ്തംഭിച്ചു. ഒരു മണിക്കൂറോളം റോഡിൽനിന്ന ശേഷം കാട്ടിലേക്കു കയറിപ്പോയി. ഇതിനു ശേഷമാണു വാഹനങ്ങൾക്കു പോകാൻ കഴിഞ്ഞത്. അന്പലപ്പാറ ഭാഗത്ത് സ്ഥിരം സാന്നിധ്യമായിരുന്ന കാട്ടാനയെ കുറച്ചുനാളുകളായി റോഡിലേക്കു കാണാറില്ലായിരുന്നു.