കാട്ടാനകളിറങ്ങി കൃഷിനശിപ്പിച്ചു
1573652
Monday, July 7, 2025 2:16 AM IST
വടക്കാഞ്ചേരി: നഗരസഭ പരിധിയിലെ അകമല മേഖലകളിൽ വീണ്ടും കാട്ടാനയിറങ്ങി കൃഷിനാശം വരുത്തി. വാഴ ഉൾപ്പടെയുള്ള കാർഷികവിളകൾ നശിപ്പിക്കുകയും ചക്ക, മാങ്ങ ഫലങ്ങൾ ഭക്ഷി ക്കുകയും ചെയ്തിട്ടുണ്ട്.
ഉത്രാളിക്കാവ് ക്ഷേത്രത്തിനു പിൻഭാഗത്തുള്ള റെയിൽവേ ട്രാക്കിനടുത്തുവരെ കാട്ടാന എത്തിയത് ഗൗരവത്തോടെയാണു വനംവകുപ്പ് വീക്ഷിക്കുന്നത്. മേഖലയിൽ കാട്ടാന ഉൾപ്പടെയുള്ള വന്യമൃഗങ്ങൾ ഇറങ്ങാതിരിക്കുവാൻ അകമല കാട്ടിലെ ഗേറ്റ് പരിസരം മുതൽ ചേപ്പിലക്കോട് വരെയുള്ള 5.6 കിലോമീറ്റർ ഭാഗത്ത് സോളാർ ഫെൻസിംഗ് സ്ഥാപിച്ചിട്ടുണ്ട്.
മരം മറിച്ചിട്ട് സോളാർ ഫെൻസിംഗ് സ്ഥാപിച്ചിട്ടുള്ള കാൽചവിട്ടി മറിച്ചാണ് കാട്ടാനകൾ ജനവാസമേഖലയിലേക്കു കടന്നിരിക്കുന്നത്.
അകമല പരിസരത്തിനും പോയിന്റ്് ടു എന്നറിയപ്പെടുന്ന ഭാഗത്തിനും ഇടയിലാണു കാട്ടാനകൾ ഇത്തരത്തിൽ സോളാർ ഫെ ൻസിംഗ് ലൈൻ മറിച്ചിട്ടിട്ടുള്ളതായി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ കണ്ടെത്തി യത്. തുടർന്ന് അടിയന്തരമായി മേഖലയിൽ അറ്റകുറ്റപ്പണി നടത്തി.
ഇന്നലെ പതിനൊന്നോടെ സോ ളാർ ഫെൻസിംഗ് പൂർവസ്ഥിതിയിലാക്കി ചാർജ് ചെയ്തിട്ടുണ്ട്. അകമല ഭാഗത്ത് പൂക്കുന്നത്ത് സേതുമാധവൻ, കെ.പി. മാധവൻ എന്നിവരുടെയെല്ലാം കൃഷിയിടത്തിൽ കാട്ടാനയിറങ്ങി കൃഷിനാശം വരുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയിൽ ഇറങ്ങിയ കാട്ടാനയെ വനംവകുപ്പ് ഉൾക്കാട്ടിലേക്കു തുരത്തിയെങ്കിലും പുലർച്ചയോടെ വീണ്ടും മേഖലയിൽ ഇറങ്ങിവന്നാണ് കൃഷിനാശം ഉണ്ടാക്കിയത്. കാട്ടാന ഇറങ്ങി കൃഷിനാശം വരുത്തിയ സ്ഥലങ്ങൾ വാഴാനി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി സ്ഥി തിഗതികൾ വിലയിരുത്തി.