ആരോഗ്യമന്ത്രിയുടെ കോലം കത്തിച്ചു
1573469
Sunday, July 6, 2025 7:08 AM IST
ഇരിങ്ങാലക്കുട: കോട്ടയം മെഡിക്കല്‍ കോളജിലെ കെട്ടിടംതകര്‍ന്ന് വീട്ടമ്മ മരിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ കോലംകത്തിച്ചു.
മണ്ഡലം പ്രസിഡന്റ് ആര്‍ച്ച അനീഷ് അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണന് ഉദ്ഘാടനംചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട് സ്വാഗതവും വി.സി. രമേഷ് നന്ദിയും പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. സുരേഷ്, സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാക്കുളം, ജില്ലാ സെക്രട്ടറിമാരായ ശ്യാംജി, രിമ പ്രകാശന് എന്നിവര്‍ നേതൃത്വംനല്കി.