വായനശാലകൾ നാടിന്റെ സാംസ്കാരിക കേന്ദ്രങ്ങളാകണം: മന്ത്രി ബിന്ദു
1574216
Tuesday, July 8, 2025 11:26 PM IST
കല്ലേറ്റുംകര: വായനശാലകൾ നാടിന്റെ സാംസ്കാരികകേന്ദ്രങ്ങളായി പ്രവർത്തിക്കണമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു.
ഫാ. ആൻഡ്രൂസ് മെമ്മോറിയൽ വില്ലേജ് വായനശാലയ്ക്ക് എംഎൽഎ ഫണ്ടിൽ നിന്നും 50,000 രൂപയ്ക്കുള്ള പുസ്തകങ്ങൾ വിതരണംചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പുതുതലമുറയിൽ വായനാശീലം കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലയളവിൽ വായനശാലകളുടെ പങ്ക് നിർണായകമാണെന്നും അവർ കൂട്ടിച്ചേർത്തു.
ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ അധ്യക്ഷത വഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് പോൾ കോക്കാട്ട്, പഞ്ചായത്ത് അംഗങ്ങളായ ടി.വി. ഷാജു, യു.വി. പ്രഭാകരൻ, മിനി സുധീഷ്, വായനശാല മുൻ പ്രസിഡന്റ് ഡേവീസ് തുളുവത്ത്, കെ.എൽ. റോയി, ആൽഫി ഡേവിസ് തുടങ്ങിയവർ പ്രസംഗിച്ചു.