ബസ് തടഞ്ഞുനിർത്തി വാൾവീശിയ കഴിമ്പ്രം സ്വദേശി അറസ്റ്റിൽ
1573654
Monday, July 7, 2025 2:16 AM IST
തൃപ്രയാർ: ബസ് തടഞ്ഞുനിർത്തി വാൾവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി അറസ്റ്റിൽ. വല പ്പാട് കഴിമ്പ്രം ബീച്ച് സ്വദേശി കുറുപ്പത്ത് വീട്ടിൽ ഷിബിൻ (46) നെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാവിലെ 11.30 ന് കഴിമ്പ്രം വലിയ നെടിയിരിപ്പിൽ അമ്പലത്തിനടുത്തുള്ള റോഡിൽവച്ച് മത്സ്യബന്ധനത്തൊഴിലാളിയായ ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി അല്ലപ്പുഴ വീട്ടിൽ ബാബുവും മറ്റ് തൊഴിലാളികളും യാത്ര ചെയ്തിരുന്ന ബസിനു മുന്നിലേക്ക് വാളുമായിവന്ന് ബസ്തടഞ്ഞുനിർത്തി ബസിനുള്ളിലേക്ക് വാളുമായികയറി ബാബുവിനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും കഴുത്തിനുനേരെ വാൾവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും.
തുളസിദാസ് എന്നയാ ളുടെ ഉടമസ്ഥതയിലുള്ള പ്രജാപതി എന്നു പേ രുള്ള വള്ളത്തിലാണ് ഷിബിൻ ജോലി ചെയ് തിരുന്നത്. മൂന്നുദിവസംമുമ്പ് ഷിബിൻ മദ്യപിച്ച് കൂടെ വള്ളത്തിൽ ജോലി ചെയ്യുന്നവരുമായി പ്രശ്നമുണ്ടാക്കിയതിനാൽ ജോലിയിൽനിന്ന് പുറത്താക്കിയിരുന്നു.
ഇതിന്റെ വൈരാഗ്യത്തിലാണു പ്രതി ബസുതടഞ്ഞ് തന്റെ വള്ളത്തിന്റെ ഉടമയെ ചോദിക്കുകയും അറിയില്ലെന്ന് പറഞ്ഞ ബാ ബുവിന്റെ കഴുത്തിനുനേരെ വാൾ വീശിയും മറ്റും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.
ഷിബിൻ കൊടുങ്ങല്ലൂർ, മതിലകം, കാട്ടൂർ പോലീസ് സ്റ്റേഷനുകളിലായി നാലു വധശ്രമക്കേസിലും മൂന്ന് അടിപിടിക്കേസിലും വീടുകയറി ആക്രമിച്ച രണ്ട് കേസിലും ലഹളയുണ്ടാക്കാൻ ശ്രമിച്ച കേസിലും സ്ത്രീധന പീഢനക്കേസിലും അടക്കം പതിനൊന്ന് ക്രമിനൽ കേസിലെ പ്രതിയാണ്.
വലപ്പാട് സിഐ എം.കെ. രമേഷ്, എഎസ്ഐമാരായ രാജേഷ് കുമാർ, ഭരതനുണ്ണി, സീനിയർ സിവിൽ പോലീസ് ഓഫീസർ സോഷി, സിപിഒ സന്ദീപ് എന്നിവരാണു പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.