പ​ട്ടി​ക്കാ​ട്: ദേ​ശീ​യ​പാ​ത​യി​ൽ പാ​ണ​ഞ്ചേ​രി​യി​ൽ നി​യ​ന്ത്ര​ണംവി​ട്ട കാ​ർ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​രാ​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ മാ​രി​മു​ത്തു (34), അ​ർ​മു​ഖ​ൻ (52), ഗു​ണ​ശേ​ഖ​ർ (54), രാ​ജേ​ന്ദ്ര​ൻ (32) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.35 നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​യി​രു​ന്ന കാ​ർ ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ഭാ​ഗ​ത്താ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​മി​ത വേ​ഗ​ത​യി​ൽ എ​ത്തി​യ​കാ​ർ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ത്തി​നാ​യി സ്ഥാ​പി​ച്ചി​രു​ന്ന കോ​ൺ​ക്രീ​റ്റ് ഡി​വൈ​ഡ​റു​ക​ളി​ൽ ഇ​ടി​ച്ച് മ​റി​യു​ക​യാ​യി​ര​ന്നു.

അ​പ​ക​ടം ക​ണ്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് കാ​ർ ഉ​യ​ർ​ത്തി കാ​റി​ൽ നി​ന്നും യാ​ത്ര​ക്കാ​രെ പു​റ​ത്തെ​ടു​ത്ത​ത്. പ​രി​ക്കേ​റ്റ​വ​രെ തൃ​ശൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഹൈ​വേ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.