പാ​ലി​യേ​ക്ക​ര: ദേ​ശീ​യ​പാ​ത​യി​ലെ യാ​ത്രാ​ദു​രി​ത​ത്തോ​ടു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നന്‍റെയും കേ​ന്ദ്രമ​ന്ത്രി സു​രേ​ഷ്‌​ഗോ​പി​യു​ടെയും അ​വ​ഗ​ണ​നയ്​ക്കെ​തി​രേ ഇ​ട​തു​പ​ക്ഷസം​ഘ​ട​ന​ക​ള്‍ പാ​ലി​യേ​ക്ക​ര ടോ​ള്‍​പ്ലാ​സ​യി​ലേ​ക്കു മാ​ര്‍​ച്ച് ന​ട​ത്തി. ദേ​ശീ​യ​പാ​ത​യി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ഉ​ട​ന്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ക, നി​ര്‍​മാ​ണ​ത്തി​ലെ മെ​ല്ലെ​പ്പോക്ക് അ​വ​സാ​നി​പ്പി​ക്കു​ക, യാ​ത്രാ​ദു​രി​തം പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു മാ​ര്‍​ച്ച്.

എ​ല്‍​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​ലോ​രി​ല്‍ നി​ന്നും പ്ര​ക​ട​ന​മാ​യി എ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​രെ ടോ​ള്‍​പ്ലാ​സ​യ്ക്കുസ​മീ​പം പോ​ലീ​സ് ത​ട​ഞ്ഞു. ബാ​രി​ക്കേ​ഡു​ക​ള്‍ മ​റി​ക​ട​ന്ന പ്ര​വ​ര്‍​ത്ത​ക​ര്‍ ടോ​ള്‍​പ്ലാ​സ​യി​ല്‍ എ​ത്തി ടോ​ള്‍​ബൂ​ത്തു​ക​ള്‍ തു​റ​ന്നു​വി​ട്ടു. തു​ട​ര്‍​ന്നുന​ട​ന്ന യോ​ഗം സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. അ​ബ്ദു​ള്‍​ ഖാ​ദ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​പ​ഐ ജി​ല്ലാ അ​സി. സെ​ക്ര​ട്ട​റി ടി.​ആ​ര്‍. ര​മേ​ഷ്‌​കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. കെ.​കെ. രാ​മ​ച​ന്ദ്ര​ന്‍ എം​എ​ല്‍​എ, പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ന്‍, വി.​എ​സ്. പ്രി​ന്‍​സ്, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ഈ​ച്ച​ര​ത്ത്, സി.​എ​ല്‍. ജോ​യ്, സി.​ടി. ജോ​ഫി, സി.​ആ​ര്‍. വ​ത്സ​ന്‍, ജെ​യ്സ​ണ്‍ മാ​ണി, ഷൈ​ജു, ബ​ഷീ​ര്‍, പോ​ള്‍ എം. ​ചാ​ക്കോ, ഗോ​പി​നാ​ഥ​ന്‍ താ​റ്റാ​ട്ട്, യൂ​ജി​ന്‍ മൊ​റേ​ലി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.