സിപിഐ ജില്ലാസമ്മേളനം: സാംസ്കാരികോത്സവത്തിനു തുടക്കം
1574218
Tuesday, July 8, 2025 11:26 PM IST
ഇരിങ്ങാലക്കുട: സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന സാംസ്കാരികോത്സവത്തിനു തുടക്കം. ആദ്യദിനം ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗണ്‍ഹാൾ അങ്കണത്തിൽ സജ്ജമാക്കിയ ടി.എൻ. നന്പൂതിരി - കെ.വി. രാമനാഥൻ മാസ്റ്റർ നഗറിൽ സാഹിത്യോത്സവം സംഘടിപ്പിച്ചു.
സമ്മേളനത്തിനു മുന്നോടിയായി കുട്ടംകുളം സമരസ്മാരക സ്തൂപം കൃഷിമന്ത്രി പി. പ്രസാദ് അനാഛാദനം ചെയ്തു. ടി.എൻ. നന്പൂതിരി പുരസ്കാരസമർപ്പണവും സാഹിത്യോത്സവവും മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ. ദാമോദരന്റെ പാട്ടബാക്കി എന്ന രാഷ്ട്രീയനാടകം പുനരാവിഷ്കരിച്ച യുവ സംവിധായകൻ ബാബു വൈലത്തൂരിനെ പുരസ്കാരം നൽകി ആദരിച്ചു. കലാമണ്ഡലം രാജീവിന്റെയും സംഘത്തിന്റെയും മിഴാവിൽ പഞ്ചാരിമേളവും തൃശൂർ നാടകസംഘത്തിന്റെ തിയറ്റർ സ്കെ ച്ചുകളുമുണ്ടായിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അധ്യക്ഷത വഹിച്ചു. സാഹിത്യകാര·ാരായ കുരീപ്പുഴ ശ്രീകുമാർ, ലിസി, ഡോ. വത്സലൻ വാതുശേരി, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ടി.ആർ. രമേഷ് കുമാർ, സംസ്ഥാന കൗണ്‍സിലംഗം വി.എസ്. സുനിൽകുമാർ, കെ.പി. സന്ദീപ്, സംഘാടകസമിതി കണ്‍വീനർ ടി.കെ. സുധീഷ്, കെ.എസ്. ജയ എന്നിവർ പങ്കെടുത്തു. കെ. ശ്രീകുമാർ സ്വാഗതവും അഡ്വ. രാജേഷ് തന്പാൻ നന്ദിയും പറഞ്ഞു.