സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ മനംപോലെ മംഗല്യം
1574222
Tuesday, July 8, 2025 11:26 PM IST
വിയ്യൂര്‍: തൃശൂര്‍ ഗവ. വൃദ്ധസദനത്തില്‍നിന്ന് വിജയരാഘവനും സുലോചനയും ഇനി ഒരുമിച്ചൊരു യാത്ര ആരംഭിക്കുന്നു. എൺപതിന്റെ പടിവാതിൽക്കൽ സ്പെഷല്‍ മാരേജ് ആക്ട് പ്രകാരം വിവാഹിതരായ പേരാമംഗലം സ്വദേശി വിജയരാഘവനും (79). ഇരിങ്ങാലക്കുട സ്വദേശിനി സുലോചനയുമാണു (75) ജീവിതയാത്ര തുടങ്ങുന്നത്.
വിജയരാഘവന് 2019ലും സു ലോചന 2024 ലുമാണ് വൃദ്ധസദനത്തില്‍ എത്തിയത്. ഇരുവരും ഒരുമിച്ചു ജീവിക്കണമെന്ന ആവശ്യം വാര്‍ഡനെ അറിയിക്കുകയായിരുന്നു. സാമൂഹികനീതി വകുപ്പാണ് ചടങ്ങിനു നേതൃത്വം നല്‍കിയത്. മന്ത്രി ഡോ. ആര്. ബിന്ദു, മേയര്‍ എം.കെ. വര്‍ഗീസ് എന്നിവരടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.
അഞ്ചുവര്ഷങ്ങള്ക്കുമുന്പേ ഇരിങ്ങാലക്കുട സ്വദേശിയും തമിഴ്നാട് സ്വദേശിയുമായുള്ള വിവാഹം ഇവിടെ നടന്നിരുന്നു.
കോർപറേഷൻ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്യാമള മുരളീധരന്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.ആര്. പ്രദീപന്, വൃദ്ധസദനം സൂപ്രണ്ട് രാധിക തുടങ്ങിയവർ പങ്കെടുത്തു.