ബസുകൾ കയറാതെ നോർത്ത് ബസ് സ്റ്റാൻഡ്
1573661
Monday, July 7, 2025 2:16 AM IST
ചാലക്കുടി: ബസുകൾ കയറാത്ത നോർത്ത് ബസ് സ്റ്റാൻഡ് ലോറികളുടെ പാർക്കിംഗ് സ്ഥലമായി മാറി.
നോർത്ത് ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിക്കുന്ന നിരവധി ട്രാഫിക് പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടും നോർത്ത് ബസ് സ്റ്റാൻഡിലേക്ക് ബസുകൾ എത്തിയില്ല. നോർത്ത് ബസ് സ്റ്റാൻഡിനെ ഇപ്പോൾ എല്ലാവരും കയ്യൊഴിഞ്ഞ അവസ്ഥയിലാണ്.
2010ൽ അന്നത്തെ മന്ത്രി പാലോളി മുഹമ്മദ് കുട്ടി 2015ൽ മന്ത്രി സി.എൻ. ബാലകൃഷ്ണൻ, 2020ൽ അന്നത്തെ എംഎൽ എ ബി.ഡി. ദേവസി എന്നിവർ മാറി മാറി ഉദ്ഘാടനങ്ങൾ നടത്തിയ നോർത്ത് ബസ് സ്റ്റാൻഡ് ഇപ്പോഴും ബസുകൾ കയറാത്ത ബസ് സ്റ്റാൻഡായി വിജനമായി കിടക്കുകയാണ്. ബസുകൾ കയറിയില്ലെങ്കിലും ലോറികൾക്ക് പാർക്ക് ചെയ്യാനുള്ള ഇടമായി ബസ് സ്റ്റാൻഡ് മാറി.