പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യംഅറിയിച്ച് മഴയാത്ര
1573922
Tuesday, July 8, 2025 1:19 AM IST
എരുമപ്പെട്ടി: ഇടം സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ മഴയാത്ര നടത്തി. കടങ്ങോട് മല്ലൻകുഴി നീർച്ചോലയിലേക്കാണു മഴയാത്ര നടത്തിയത്. ഇടം അംഗങ്ങളും കുടുംബാംഗങ്ങളുമൊന്നി ച്ച് നടത്തിയ മഴയാത്രയിൽ അമ്പതിൽപരംപേർ പങ്കെടുത്തു.
പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാണിക്കുക, ജില്ലയിലെ മഴക്കാല പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ മല്ലൻകുഴിയുടെ മനോഹാരിത കൂടുതൽ പേരിലെ ത്തിക്കുക എന്ന ലക്ഷ്യത്തോടെയാണു മഴയാത്ര സംഘടിപ്പിച്ചത്.
രണ്ടു കിലോമീറ്ററോളം ദൂരം നടന്നാണു മല്ലൻ കുഴിയിലെത്തിയത്. ആഹ്ലാദകരവും ഹൃദ്യവുമായ അനുഭവങ്ങളാണ് മഴയാത്ര സമ്മാനിച്ചതെന്ന് വിനോദസംഘം അഭിപ്രായപ്പെട്ടു. ഇടം സെക്രട്ടറി ഷൗക്കത്ത് കടങ്ങോട്, സബ് കമ്മറ്റി ചെയർപേഴ്സൻ കെ.ആർ.രാധിക, കൺവീനർ സുബ്രു നമ്പിടി, എക്സിക്യൂട്ടീവ് അംഗങ്ങളായ റഷീദ് എരുമപ്പെട്ടി, നാരായണൻ കോടനാട്, നാസിമ ഷെക്കീർ, പി.ടി.സുശാന്ത്, ഇ.വി.എസ്. സന്തോഷ്, ജയൻ കടങ്ങ ട്, പ്രീതി രാജേഷ്, കെ.ജി. ഉഷാദേവി തുടങ്ങിയവർ നേതൃത്വം നൽകി.