ബാറിൽ മധ്യവയസ്കനെ ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ
1574208
Tuesday, July 8, 2025 11:26 PM IST
വലപ്പാട്: പരിചയത്തിന്റെ പേരിൽ ബാറിൽവച്ച് ചിരിച്ചതിനു മധ്യവയസ്കനെ ആക്രമിച്ച പ്രതി അറസ്റ്റിൽ. ചെമ്മാപ്പിള്ളി സ്വദേശി കോരമ്പി വീട്ടിൽ അജീഷി (37) നെയാണ് വലപ്പാട് പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ തൃപ്രയാറുള്ള ബാറിലിരുന്ന് പെരിങ്ങോട്ടുകര വടക്കുംമുറി സ്വദേശി ഇരിക്കലിൽ വീട്ടിൽ സുരേഷ് കുമാറും സുഹൃത്തുംകൂടി മദ്യപിച്ചുകൊണ്ടിരിക്കെ മുൻപ് കണ്ടുപരിചയമുള്ള അജീഷിനെ നോക്കി ചിരിച്ചപ്പോൾ ഇയാൾ സുരേഷ് കുമാറിനെ അസഭ്യം പറയുകയും കൈയിലിരുന്ന ഗ്ലാസ് കൊണ്ട് മുഖത്തടിച്ചും മറ്റും പരിക്കേൽപ്പിക്കുകയുമായിരുന്നു.
തുടർന്ന് ഇയാളുടെ പരാതിയിൽ വലപ്പാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ പോലീസ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയ റിമാൻഡ് ചെയ്തു.
വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ.രമേഷ്, എസ്ഐ സദാശിവൻ, സിപിഒ മാരായ പി.എസ്. സോഷി, സന്ദീപ്, സതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.