ആയോധന കലകളിൽ സൗജന്യ പരിശീലനം
1374095
Tuesday, November 28, 2023 1:57 AM IST
പാവറട്ടി: വിളക്കാട്ടുപാടം ഗ്രാമത്തിലെ കുട്ടികൾക്കു ദേവസൂര്യയുടെ നേതൃത്വത്തിൽ സൗജന്യമായി കരാട്ടെ അടക്കമുള്ള ആയോധന കലകളിൽ പരിശീലനം നൽകും. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടക്കം നൂറോളം പേരാണ് സ്വയരക്ഷയുടെ ഭാഗമായി ദേവസൂര്യയിൽ ആയോധനകലകൾ അഭ്യസിക്കുന്നത്.
മുല്ലശേരി വേദ അക്കാദമിയുടെ ഉപശാഖയായാണ് ദേവസൂര്യയിൽ പരിശീലനം നടക്കുന്നത്. പാവറട്ടി ഗ്രാമ പഞ്ചാത്ത് പ്രസിഡന്റ് എം.എം. റജീന പരിശീലന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
ഗുരുവായൂർ നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ബിന്ദു അജിത്ത്കുമാർ, ചീഫ് ഇൻസ്ട്രക്ടറും മുല്ലശ്ശേരി വേദ അക്കാദമി ഡയറക്ടറുമായ സൻസായ് ഡോ. സുവ്രതൻ, ദേവസൂര്യ പ്രസിഡന്റ് കെ.സി. അഭിലാഷ്, ഗുരുവായൂർ മുനിസിപ്പൽ കൗണ്‍സിലർ മെഹറൂഫ്, എ.എൽ. കുരിയാക്കോസ്, സിനിമാ സംവിധായകൻ ഓസ്കാർ സൈജോ കണ്ണനായിക്കൽ, ടി.കെ സുരേഷ്, റെജി വിളക്കാട്ടുപാടം എന്നിവർ പ്രസംഗിച്ചു.