അങ്കണവാടി ഉദ്ഘാടനം ചെയ്തു
1601507
Tuesday, October 21, 2025 2:57 AM IST
കോതമംഗലം : കോതമംഗലം നഗരസഭയിലെ 26 -ാം വാർഡിൽ പുതുതായി പണികഴിപ്പിച്ച അങ്കണവാടിയുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. മുനിസിപ്പൽ ചെയർമാൻ ടോമി ഏബ്രഹാം അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, സ്ഥിരം സമിതി ചെയർമാൻമാരായ കെ.എ നൗഷാദ്, രമ്യ വിനോദ്, ബിൻസി സിജു, ജോസ് വർഗീസ്, വാർഡ് കൗൺസിലർമാരായ ജൂബി പ്രതീഷ്, കെ.എ. ഷിനു , ബബിത മത്തായി, പ്രവീണ ഹരീഷ്, മുൻ കൗൺസിലർ സിപിഎസ് ബാലൻ എന്നിവർ പ്രസംഗിച്ചു.
നഗരസഭ 2227110 രൂപ ചെലവഴിച്ചാണ് അങ്കണവാടിയുടെ നിർമാണം പൂർത്തീകരിച്ചത്. അങ്കണവാടിക്കായി മൂന്നു സെന്റ് സ്ഥലം സൗജന്യമായി നൽകിയ പാലപ്പിള്ളി പി.കെ മണിയെ ചടങ്ങിൽ ആദരിച്ചു.