കരുമാലൂർ പഞ്ചായത്തിൽ വികസന സദസ്
1601515
Tuesday, October 21, 2025 2:57 AM IST
കരുമാലൂർ: കരുമാലൂർ പഞ്ചായത്ത് വികസനസദസ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സബിത നാസർ അധ്യക്ഷയായി. സർക്കാർ സഹായത്തോടെ കഴിഞ്ഞ അഞ്ച് വർഷം പഞ്ചായത്തിൽ നടപ്പാക്കിയ വികസന പദ്ധതികളെ സംബന്ധിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
പഞ്ചായത്ത് വികസനരേഖ മന്ത്രി പ്രകാശിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.കെ. സജീവൻ റിപ്പോർട്ട് അവതരിപ്പിച്ചു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ശ്രീദേവി സുധി, റംല തോമസ്, ജയശ്രീ ഗോപീകൃഷ്ണൻ, ശ്രീലത ലാലു, കെ.എസ്. ഷംന എന്നിവർ പ്രസംഗിച്ചു.