വാഹന പ്രചാരണ ജാഥ
1601501
Tuesday, October 21, 2025 2:57 AM IST
കൂത്താട്ടുകുളം: കേരള കോൺഗ്രസ്-ജേക്കബ് കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന രാഷ്ട്രീയ വിശദീകരണ വാഹന പ്രചാരണ ജാഥ പാർട്ടി ലീഡർ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കെടിയുസി സംസ്ഥാന പ്രസിഡന്റ് എം.എ. ഷാജി.അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി രാജു പാണാലിക്കൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ ഇടപ്പലക്കാട്ട് ജാഥാ ക്യാപ്റ്റൻ മണ്ഡലം പ്രസിഡന്റ് എൽ.കെ. ചാക്കോച്ചന് പതാക കൈമാറി. നിഷ ജിനോ, ജോസ് വേളൂക്കര, കെ.ജെ. സ്റ്റീഫൻ, സുധൻ കുടിലിൽ എന്നിവർ നേതൃത്വം നൽകി. ഓലക്കാട്ടിൽ നിന്ന് ആരംഭിച്ച ജാഥ നഗരസഭയിൽ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സമാപിച്ചു.