നെല്ലിക്കുഴി എക്കുന്നം ചിറ നവീകരണം ആരംഭിച്ചു
1601509
Tuesday, October 21, 2025 2:57 AM IST
കോതമംഗലം: കാലങ്ങളായി ഉപയോഗശൂന്യമായി കിടന്ന നെല്ലിക്കുഴി എക്കുന്നം ചിറയുടെ നവീകരണം ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു .
വർഷം മുഴുവൻ സമൃദ്ധമായി ജലം നിറഞ്ഞ് കിടക്കുന്ന ചിറ ചുറ്റുമുള്ള കിണറുകളിലും, കൃഷിയിടങ്ങളിലും ജല ലഭ്യതയ്ക്ക് സഹായകരമാണ്. ബ്ലോക്ക് പഞ്ചായത്ത് 2025 - 2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ വകയിരുത്തിയാണ് നിർമാണം ആരംഭിച്ചത്.
ചിറയുടെ ഉൾഭിത്തിയും, ചുറ്റും നടപ്പാതയും പദ്ധതിയിലൂടെ നിർമിക്കും. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ ജോമി തെക്കേക്കര അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം നിസമോൾ ഇസ്മയിൽ, പഞ്ചായത്ത് അംഗം നാസർ വട്ടേക്കാടൻ , സലിം മംഗലപ്പാറ എന്നിവർ പ്രസംഗിച്ചു.