തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയത് എൽഡിഎഫ്: മുല്ലക്കര രത്നാകരൻ
1601508
Tuesday, October 21, 2025 2:57 AM IST
പിറവം: സംസ്ഥാനത്ത് ഫലപ്രദമായ അധികാരവികേന്ദ്രീകരണ പ്രക്രിയയിൽ കൂടി തദ്ദേശ സ്വയംഭരണ സ്ഥാപനങളെ ശകതിപ്പെടുത്തിയതു എൽഡിഎഫ് ഭരണകാലത്താണെന്ന് മുൻ മന്ത്രി മുല്ലക്കര രത്നാകരൻ പറഞ്ഞു. സിപിഐയുടെ നേതൃത്വത്തിൽ പിറവം കളമ്പൂർ കോട്ടപ്പുറത്ത് സംഘടിപ്പിച്ച വീട്ടുമുറ്റ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഗരസഭാ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. കെ.എൻ. സുഗതൻ, എഐടിയുസി ജില്ലാ സെക്രട്ടറി കെ. എൻ. ഗോപി, അഡ്വ. ജിൻസൺ വി.പോൾ, അഡ്വ. ബിമൽ ചന്ദ്രൻ, സി. എൻ. സദാമണി, കെ.സി. തങ്കച്ചൻ, അനന്തു വേണുഗോപാൽ, ഡോ.സൻജിനി പ്രതീഷ്, സജി ഏബ്രാഹം, കെ.പി. ബിനേഷ് എന്നിവർ പ്രസംഗിച്ചു. മുതിർന്ന പാർട്ടി പ്രവർത്തകർ, പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾ തുടങ്ങിയവരെ ആദരിച്ചു.