ആ​ലു​വ: കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ മ​ഴ ശ​ക്ത​മാ​യ​തി​നു പി​ന്നാ​ലെ ഡാ​മു​ക​ൾ തു​റ​ന്നു​വി​ട്ട​തോ​ടെ പെ​രി​യാ​റി​ൽ ചെ​ളി​യു​ടെ അ​ള​വ് വ​ൻ​തോ​തി​ൽ വ​ർ​ധി​ച്ചു. ഇ​ന്ന​ലെ രാ​ത്രി 7.15 ന് ​രേ​ഖ​പ്പെ​ടു​ത്തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 150 എ​ൻ​ടി​യു​വാ​ണ് ചെ​ളി​യു​ടെ അ​ള​വ്. സാ​ധാ​ര​ണ​യി​ലും 15 ഇ​ര​ട്ടി​യാ​ണി​ത്. ഇ​തേ തു​ട​ർ​ന്ന് ആ​ലു​വ ജ​ല​ശു​ദ്ധീ​ക​ര​ണ​ശാ​ല​യി​ൽ ജ​ല​ശു​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ അ​ള​വി​ൽ അ​ഞ്ച് എം​എ​ൽ​ഡി കു​റ​ച്ച് 310 ആ​ക്കി.

ചെ​ളി​യു​ടെ തോ​ത് ഉ​യ​ർ​ന്നാ​ൽ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. പ​ശ്ചി​മ കൊ​ച്ചി​യി​ലേ​ക്കു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ​ത്തെ​യും ഇ​ത് പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. സാ​ധാ​ര​ണ 315 എം​എ​ൽ​ഡി വെ​ള്ള​മാ​ണ് ആ​ലു​വ​യി​ലെ പ്ലാ​ന്‍റി​ൽ പ്ര​തി​ദി​നം ശു​ദ്ധീ​ക​രി​ക്കു​ന്ന​ത്.