ചെടിച്ചട്ടികളും പച്ചക്കറിത്തൈകളും നൽകി
1601504
Tuesday, October 21, 2025 2:57 AM IST
തിരുമാറാടി: പഞ്ചായത്ത് കർഷകർക്കായി പരിസ്ഥിതി സൗഹൃദ ചെടിച്ചട്ടികളും പച്ചക്കറിതൈകളും വിതരണം ചെയ്തു. 2000 രൂപ വിലയുളള ചെടിച്ചട്ടികളാണ് വിതരണം ചെയ്തത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ് വിതരണ ഉദ്ഘാടനം നിർവഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷ അനിത ബേബി, സാജു ജോൺ, രമ എം. കൈമൾ, പഞ്ചായത്ത് അംഗങ്ങളായ സി.വി. ജോയി, കെ.കെ. രാജകുമാർ, ആലീസ് ബിനു, എം.സി. അജി, പഞ്ചായത്ത് സെക്രട്ടറി പി.പി. റെജിമോൻ, കൃഷി ഓഫീസർ സി.ഡി. സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു.