ട്രിപ്പിൾ മികവിൽ അദബിയ, ഡാനിയൽ
1599311
Monday, October 13, 2025 4:20 AM IST
കൊച്ചി: മത്സരിച്ച മൂന്ന് ഇനങ്ങളിലും സ്വര്‍ണം നേടി കീരമ്പാറ സെന്റ് സ്റ്റീഫന്‍സ് എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി അദബിയ ഫര്ഹാന്. ഇന്നലെ ജൂണിയര്‍ പെണ്‍കുട്ടികളുടെ ട്രിപ്പില്‍ ജംപിലാണ് അദബിയ ട്രിപ്പിൾ തികച്ചത്. എതിരാളികളെ ഏറെ പിന്നിലാക്കി 11.08 മീറ്റര്‍ കുറിച്ചാണ് സ്വര്‍ണമണിഞ്ഞത്.
ജില്ലാ ജൂണിയര്‍ അത്ലറ്റിക് മീറ്റില്‍ 11.93 മീറ്റര്‍ കുറിച്ചതാണ് കരിയറിലെ മികച്ച പ്രകടനം. ആദ്യദിനം ലോംഗ് ജംപിലും 100 മീറ്ററിലും അദബിയ സ്വര്‍ണം നേടിയിരുന്നു. എം.എ. ജോര്‍ജിന്റെ കീഴിലാണ് പരിശീലനം.
മാര്‍ ബേസിലിലെ ഡാനിയല്‍ ഷാജിയും ട്രിപ്പിൾ സ്വര്‍ണം സ്വന്തമാക്കി. ഇന്നലെ ജൂണിയര്‍ ആണ്‍കൂട്ടികളുടെ 400, 1500 മീറ്ററിലാണ് ഡാനിയൽ ട്രിപ്പിൾ തികച്ചത്. ആദ്യദിനം നടന്ന 800 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്നു. മാര്‍ ബേസിലിലെ കായികാധ്യാപിക ഷിബി മാത്യുവിന്റെ ശിക്ഷണത്തിലാണ് പരിശീലനം.