കൊ​ച്ചി: സം​സ്ഥാ​ന​ത്തി​ന്‍റെ സ്വ​ന്തം ഇ​ന്‍റ​ര്‍​നെ​റ്റ് ബ്രോ​ഡ്ബാ​ന്‍​ഡ് ക​ണ​ക്ഷ​നാ​യ കേ​ര​ള ഫൈ​ബ​ര്‍ ഒ​പ്റ്റി​ക് നെ​റ്റ്‌​വ​ര്‍​ക്ക്(​കെ ഫോ​ണ്‍)​പ​ദ്ധ​തി​യി​ല്‍ ജി​ല്ല​യി​ലെ ക​ണ​ക്ഷ​നു​ക​ളു​ടെ എ​ണ്ണം 9,000 ലേ​ക്ക്. ഇ​തു​വ​രെ 8,723 ക​ണ​ക്ഷ​നു​ക​ളാ​ണ് ന​ല്‍​കി​യ​ത്.

വീ​ടു​ക​ളി​ല്‍ മാ​ത്രം 6,128 ന​ല്‍​കി​യ​ത് ക​ണ​ക്ഷ​നു​ക​ളാ​ണ്. ദാ​രി​ദ്ര്യ​രേ​ഖ​യ്ക്കു താ​ഴെ​യു​ള്ള 995 വീ​ടു​ക​ളി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് സൗ​ക​ര്യം ല​ഭ്യ​മാ​ക്കി. ഇ​തു​കൂ​ടാ​തെ 1,570 സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലും കെ ​ഫോ​ണ്‍ ക​ണ​ക്ഷ​ന്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. 30 ഓ​ളം ഇ​ത​ര സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലും ക​ണ​ക്ഷ​നു​ക​ള്‍ ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞു.

കെ ​ഫോ​ണ്‍ ബേ​സി​ക്, ബേ​സി​ക് പ്ല​സ്, മാ​സ്, ട​ര്‍​ബോ, ട​ര്‍​ബോ സൂ​പ്പ​ര്‍, സെ​നി​ത്ത്, സെ​നി​ത്ത് സൂ​പ്പ​ര്‍ തു​ട​ങ്ങി വി​വി​ധ വേ​ഗ​ത്തി​ലു​ള്ള ഇ​ന്‍റ​ര്‍​നെ​റ്റ് ക​ണ​ക്ഷ​നു​ക​ള്‍ കെ ​ഫോ​ണ്‍ വ​ഴി ല​ഭ്യ​മാ​ണ്. 299 രൂ​പ​യാ​ണ് പ്ര​തി​മാ​സ ബേ​സി​ക് പ്ലാ​നു​ക​ളു​ടെ നി​ര​ക്ക്.

പു​തി​യ ക​ണ​ക്ഷ​നു​ക​ള്‍ ല​ഭി​ക്കു​ന്ന​തി​നാ​യി https://selfcare.kfon.co.in/dm.php എ​ന്ന ലി​ങ്ക് വ​ഴി ര​ജി​സ്റ്റ​ര്‍ ചെ​യ്‌​തോ 18005704466 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട്ടോ enteKfon ആ​പ് വ​ഴി​യോ അ​പേ​ക്ഷി​ക്കാം.