യൂത്ത് കോൺഗ്രസ് ദേശീയപാത ഉപരോധിച്ചു
1599065
Sunday, October 12, 2025 4:12 AM IST
ആലുവ: പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിയെ കൈയേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് ആലുവയിൽ ഹൈവേ ഉപരോധിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം. ടയർ കത്തിച്ച് പ്രതിഷേധിക്കാനുള്ള പ്രവർത്തകരുടെ ശ്രമം പോലീസ് തടയാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയായി.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ലിന്റോ പി. ആന്റു പ്രതിഷേധം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് പി.എച്ച് അസ്ലം അധ്യക്ഷത വഹിച്ചു.