കേബിളിൽ തട്ടി വീണ് സ്കൂട്ടർ യാത്രികയ്ക്ക് പരിക്ക്
1599304
Monday, October 13, 2025 4:18 AM IST
തൃപ്പൂണിത്തുറ: അലക്ഷ്യമായി തൂണിൽ കെട്ടിയിരുന്ന കേബിളിൽ തട്ടി വീണ് സ്കൂട്ടർ യാത്രികയ്ക്കു പരിക്കേറ്റു. എരൂർ പുല്ലംതുരുത്ത് വീട്ടിൽ അമൃതയ്ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് വടക്കേക്കോട്ട ചക്കാലമുട്ട് റോഡിലായിരുന്നു അപകടം. കാലിനു പൊട്ടലുണ്ടായ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വീഴ്ചയുടെ ആഘാതത്തിൽ യുവതിയുടെ മുഖത്തിനും പരിക്കുണ്ട്. വടക്കേക്കോട്ട ഭാഗത്തു നിന്നെത്തിയ യുവതി, താഴ്ന്നു കിടന്നിരുന്ന സ്വകാര്യ ഇന്റർനെറ്റ് സേവന ദാതാവിന്റെ കേബിളിൽ കുടുങ്ങി വീഴുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.