പരിശീലനമില്ലാതെ സ്വര്‍ണം നേടി അനഹയും അനിലയും
1599310
Monday, October 13, 2025 4:18 AM IST
കൊച്ചി: ഏതെങ്കിലും കായികാധ്യാപകന്റെ കീഴില്‍ ശാസ്ത്രീയമായ പരിശീനലമില്ലാതെ ജില്ലാ സ്കൂള്‍ മീറ്റില്‍ മത്സരിച്ച് സ്വര്‍ണം നേടി അനഹയും അനിലയും. വനിതകളുടെ ഹൈജംപ് ജൂണിയര്‍ വിഭാഗത്തിലാണ് കറുകുറ്റി സെന്റ് ജോസഫ്സ് ജിഎച്ച്എസിലെ എട്ടാംക്ലാസ് വിദ്യാര്‍ഥി അനഹ ഷാജു സ്വര്‍ണം നേടിയത്.
മാണിക്കമംഗലം എന്‍എസ്എസ് എച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ഥിനി അനില പോളച്ചന്റെ സ്വര്‍ണ നേട്ടം ഇതേ ഇനത്തില്‍ സീനിയര്‍ വിഭാഗത്തിലും. കായിക വിദ്യാഭ്യാസത്തിന് കാര്യമായ സൗകര്യങ്ങളില്ലാത്ത സ്കൂളുകളില്‍ നിന്നാണ് ഇരുവരുടെയും വരുന്നത്.
ചെറുപ്പം മുതല്‍ക്കെ കായിക മത്സരങ്ങളില്‍ പങ്കെടുക്കുമായിരുന്ന ഇരുവരും ആരുടെയും ഉപദേശപ്രകാരമല്ലാതെ സ്വന്തം നിലയ്ക്കാണ് ഹൈജംപ് ഇഷ്ട ഇനമായി തെരഞ്ഞെടുത്തത്. ജില്ലാ മീറ്റിലെ ഇരുവരുടെയും ആദ്യ സ്വര്‍ണ നേട്ടവുമാണിത്.