മ​ര​ട്: സ​മ്പൂ​ർ​ണ ബൈ​ബി​ൾ പ​ക​ർ​ത്തി​യെ​ഴു​തി മൂ​ത്തേ​ടം ഇ​ട​വ​ക. ദൈ​വ​ദാ​സ​ൻ ജോ​ർ​ജ് വാ​ക​യി​ല​ച്ച​ന്‍റെ 94-ാം അ​നു​സ്മ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഇ​ട​വ​ക​യി​ലെ 1243 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നും ഓ​രോ​രു​ത്ത​ർ വീ​തം ബൈ​ബി​ൾ ഭാ​ഗ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. ബൈ​ബി​ൾ പ്ര​തി​ഷ്ഠ​യോ​ടെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 10.30 ന് ​പ​ക​ർ​ത്തി​യെ​ഴു​ത്ത് ആ​രം​ഭി​ച്ച​ത്. ഒ​രു മ​ണി​ക്കൂ​ർ കൊ​ണ്ട് ബൈ​ബി​ൾ പൂ​ർ​ണ​മാ​യും പ​ക​ർ​ത്തി​യെ​ഴു​തി​ക്ക​ഴി​ഞ്ഞു.

ഫാ. ​ഷൈ​ജു തോ​പ്പി​ൽ, ഫാ. ​മി​റാ​ഷ് പു​ത്ത​ൻ​പു​ര​ക്ക​ൽ, ഫാ. ​സു​ജി​ത്ത് സ്റ്റാ​ൻ​ലി ന​ടു​വി​ല​വീ​ട്ടി​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സാം​സ​ൺ ക​ള​ത്തി​പ്പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. 26ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ത്തേ​ടം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നി​ൽ പ​ക​ർ​ത്തി​യെ​ഴു​തി​യ ബൈ​ബി​ളി​ന്‍റെ പ്ര​തി​ഷ്ഠ ന​ട​ത്തും