കോൺഗ്രസ് നേതാവിനെതിരേ ഫ്ലക്സ് വച്ച യുവാവിന് മർദനം
1599313
Monday, October 13, 2025 4:51 AM IST
ആലങ്ങാട്: കോൺഗ്രസ് നേതാവിനെതിരേ റോഡിൽ ഫ്ലക്സ് വച്ച സംഭവത്തിൽ യുവാവിന് മർദനം. യുവാവിനെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് കരുമാലൂര്‍ ഈസ്റ്റ് മണ്ഡലം ജനറല്‍ സെക്രട്ടറി വെളിയത്തുനാട് കാരാടിക്കോടത്ത് വീട്ടില്‍ ഉബൈദുല്ലയെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി ഒന്‍പതരയോടെയാണു സംഭവം നടന്നത്. കോണ്‍ഗ്രസ് നേതാവിനെതിരെ റോഡില്‍ ഫ്ളക്സ് വച്ചതിലുള്ള വിരോധമാണ് സംഭവത്തിനു പിന്നിലെന്നാണ് ആരോപണം.