ലോകമാനസികാരോഗ്യ ദിനാചരണം നടത്തി
1599064
Sunday, October 12, 2025 4:12 AM IST
കൊച്ചി : എറണാകുളം സൈക്യാട്രിക് സൊസൈറ്റി (ഇപിഎസ്), ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി (ഐപിഎസ്) കേരള ഘടകം, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) സംസ്ഥാന ശാഖ എന്നിവരുടെ സഹകരണത്തോടെ ലോകമാനസികാരോഗ്യ ദിനാചരണം നടത്തി.
കലൂര്‍ ഐഎംഎ ഹൗസില്‍ നടന്ന ചടങ്ങ് കോട്ടയം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ ഡോ. വര്‍ഗീസ് പി. പുന്നൂസ് ഉദ്ഘാടനം ചെയ്തു. ഡോ. അനൂപ് വിന്‍സെന്റ് അധ്യക്ഷത വഹിച്ചു. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ. ശ്രീവിലാസന്‍ മുഖ്യ പ്രഭാഷണം നടത്തി.