ആ​ലു​വ: കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി എ​ട​ത്ത​ല അ​ൽ അ​മീ​ൻ കോ​ളേ​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ. ക്ലീ​നിം​ഗ് ഡ്രൈ​വ് പ​രി​പാ​ടി കെ​എ​സ്ആ​ർ​ടി​സി സ്റ്റേ​റ്റ് ഹൗ​സ്‌​കീ​പ്പിം​ഗ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ശ​ശി​ക​ല ഗ​ജ്ജാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​നി​ഷാ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ ക​ൺ​ട്രോ​ളിം​ഗ് ഇ​ൻ​സ്‌​പെ​ക്ട​ർ ബി​നി​ൽ ആ​ന്‍റ​ണി, ആ​ർ. പ്ര​ദീ​പ് കു​മാ​ർ, ബി​നു സെ​വി​യ​ർ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. എ​ൻ​എ​സ്എ​സ് സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം വൃ​ത്തി​യാ​ക്കി. മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ച് ശേ​ഖ​രി​ക്കു​ക​യും, പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ശ​രി​യാ​യ രീ​തി​യി​ൽ നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു.

പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ യാ​ത്ര​ക്കാ​രെ​യും വ്യാ​പാ​രി​ക​ളെ​യും ശു​ചി​ത്വ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി.