വിജയ മധുരം നുകർന്ന് ഇരട്ടകള്‍
1599312
Monday, October 13, 2025 4:20 AM IST
കൊച്ചി: ജൂണിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒന്നും മൂന്നും സ്ഥാനം നേടിയത് ഇരട്ടകളായ ഏയ്ഞ്ചലിനയും ഏയ്ഞ്ചലിയയും. കോതമംഗലം മാര്‍ ബേസിലിന്റെ താരങ്ങളാണ് തൃശൂര്‍ സ്വദേശികളായ ഇരുവരും.
ലോംഗ്ജംപില് ഏയ്ഞ്ചലിയ രണ്ടാംസ്ഥാനം നേടിയിരുന്നു. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഏയ്ഞ്ചലിയയ്ക്ക് ഇന്ന് മത്സരമുണ്ട്. ഏയ്ഞ്ചലിന 200 മീറ്ററില്‍ ഇന്നിറങ്ങും.