കാര്‍ത്തിക് ലൈവ്: ഡിസം. 19ന് കൊച്ചിയില്‍
1599302
Monday, October 13, 2025 4:18 AM IST
കൊച്ചി: സംഗീത പ്രേമികളെ ആവേശത്തിലാക്കാന്‍ പുതിയ മ്യൂസിക് ടൂറുമായി (കാര്‍ത്തിക് ലൈവ്) പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ കാര്‍ത്തിക് കൊച്ചിയിലെത്തുന്നു. ബുക്ക് മൈഷോയുടെ സഹസംരംഭമായ ട്രൈബ്വൈബ് എന്റര്ടെയ്ൻമെന്റ് ഒരുക്കുന്ന ഈ ടൂര്‍ ദക്ഷിണേന്ത്യയിലെ പ്രധാന പതിനൊന്ന് നഗരങ്ങളില്‍ അരങ്ങേറും.
നവംബര്‍ 30ന് ആരംഭിക്കുന്ന മ്യൂസിക് ടൂര്‍ തിരുപ്പതി, വിശാഖപട്ടണം, കോയമ്പത്തൂര്‍, കൊച്ചി, രാജമുണ്ഡ്രി, ബംഗളൂരു, ഹൈദരാബാദ്, വിജയവാഡ, ചെന്നൈ, മധുര, വാറങ്കല്‍ എന്നീ നഗരങ്ങളിലാണ് അരങ്ങേറുക. ഡിസംബര്‍ 19നാണ് കൊച്ചിയിലെ ഷോ.