ചാത്തമറ്റം പള്ളി കൂദാശ ചെയ്തു
1599073
Sunday, October 12, 2025 4:39 AM IST
പോത്താനിക്കാട്: ചാത്തമറ്റം സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് പള്ളി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതിയന്‍ കാതോലിക്ക ബാവ കൂദാശ ചെയ്തു. ഇതോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനം യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
ഡീന്‍ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തി. മാത്യു കുഴല്നാടന് എംഎല്‍എ ഇടവകയിലെ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു.
പിന്നണി ഗായകന് കെ.ജി. മാര്‍ക്കോസ് ദേവാലയം നിര്‍മിച്ചു നല്കിയ ഭവനങ്ങളുടെ താക്കോല്‍ ദാനം നിര്‍വഹിച്ചു. ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ് മെത്രാപ്പോലീത്ത, ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പൊലീത്ത, വൈദീക ട്രസ്റ്റി ഡോ. തോമസ് വര്‍ഗീസ് അമയില്‍,
അല്മായ ട്രസ്റ്റി ബിജു ഉമ്മന്‍, പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് സജി കെ. വര്‍ഗീസ്, വികാരി ഫാ. എല്‍ദോ കുര്യാക്കോസ്, ഫാ. കെ.കെ. മര്‍ക്കൊസ്, ട്രസ്റ്റിമാരായ വില്‍സണ്‍ വര്‍ഗീസ്, ഡെന്‍സണ്‍ കെ. പോള്‍, സെക്രട്ടറി ബേസില്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.