നാടകോത്സവം ഇന്ന് സമാപിക്കും
1514645
Sunday, February 16, 2025 4:11 AM IST
വാഴക്കുളം: ജ്വാല കലാസാംസ്കാരിക വേദിയുടെ പ്രഫഷണൽ നാടകോത്സവം ഇന്ന് സമാപിക്കും. വാഴക്കുളം ചാവറ ഇന്റർനാഷണൽ അക്കാദമി ഓഡിറ്റോറിയത്തിൽ സമാപനത്തോടനുബന്ധിച്ച് വൈകുന്നേരം 6.30ന് സംഗീത സംവിധായകനും ഉപകരണ സംഗീതജ്ഞനുമായ ഈണം ജോസ്, കലാസാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ആന്റണി മാത്യു പൂജ എന്നിവരെ ആദരിക്കും. തുടർന്ന് തിരുവനന്തപുരം സംഘകേളിയുടെ ലക്ഷ്മണരേഖ നാടകവും അരങ്ങേറും.