ഇന്ന് സിപിഐ ബഹുജന സദസ്
1508267
Saturday, January 25, 2025 4:33 AM IST
കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയിലെ യുഡിഎഫ് കുതിരക്കച്ചവടത്തിനെതിരേ സിപിഐ ഇന്ന് ബഹുജനസദസ് സംഘടിപ്പിക്കും. യുഡിഎഫ് നടത്തിയ ജനാധിപത്യവിരുദ്ധ നടപടിക്കെതിരേ സിപിഐ പിറവം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈകുന്നേരം നാലിനാണ് ബഹുജസദസ് സംഘടിപ്പിക്കുക.
ബഹുജന സദസ് സിപിഐ ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ എക്സിക്യൂട്ടീവംഗങ്ങളായ കെ.എൻ. സുഗതൻ, കെ.എൻ. ഗോപി, എം.എം. ജോർജ്, മണ്ഡലം സെകറട്ടറി ജിൻസൻ വി. പോൾ തുടങ്ങിയർ പ്രസംഗിക്കും.