ഇടക്കൊച്ചിയിൽ ജനകീയ സമിതി രൂപീകരിച്ചു
1507949
Friday, January 24, 2025 4:27 AM IST
കൊച്ചി: ഇടക്കൊച്ചിയിൽ ജനകീയ സമിതി രൂപീകരിച്ചു. ഇടക്കൊച്ചി പതിനഞ്ച്, പതിനാറ് ഡിവിഷൻ കൗൺസിലർമാർ, സാമുദായിക-മത നേതാക്കൾ എന്നിവർ ഉൾപ്പെട്ട സമിതിയാണ് രൂപീകരിച്ചത്. വി.വി. ശിവപ്രസാദ് (ജനറൽ കൺവീനർ), മാനുവൽ നിക്സൺ (ചെയർമാൻ), പി.ജെ. സേവ്യർ(വിജി), വിനു വർഗീസ്, ഷൈനി ജുബിൻ,
എൻ.എൻ. ഷാജി, (വൈസ് ചെയർമാൻമാർ) കെ.എൽ. ലിജോഷ് (കൺവീനർ) സി.കെ. പ്രദീപൻ, രാഗി ഹനോഷ്,പി.എ. അനീഷ് (ജോയിന്റ് കൺവീനർമാർ). എൻ.പി. നിധീഷ് (ട്രഷറർ) എന്നിവരാണ് ജനകീയ സമിതി ഭാരവാഹികൾ. ഇടക്കൊച്ചിയുടെ എല്ലാ പ്രദേശങ്ങളിലെയും പ്രതിനിധികളെ ഉൾപ്പെടുത്തി എക്സിക്യൂട്ടീവ് സബ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
ഇടക്കൊച്ചിയിലെ അതിതീവ്രമായ വേലിയേറ്റത്തിന്റെ രൂക്ഷത ഗവണ്മെന്റിന്റെ പരിഗണനയിൽ കൊണ്ടുവരുന്നതിനാണ് സമിതി മുഖ്യമായും ഊന്നൽ നൽകുക.