നടുറോഡില്‍ പെണ്‍കുട്ടിയെ അപമാനിച്ചു : 53-കാരന് മൂന്ന് വര്‍ഷം കഠിനതടവും പിഴയും
1575045
Saturday, July 12, 2025 4:27 AM IST
കൊച്ചി: ഓഫീസിലേക്കുപോയ യുവതിയെ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി അപമാനിച്ച കേസിലെ പ്രതി വടുതല മരോട്ടിപ്പറമ്പില്‍ ഡാനി ഡമീഷി(53)നെതിരെ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മൂന്നു വര്‍ഷം കഠിന തടവിനും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
2022 ജൂലൈ 17നായിരുന്നു കേസിനാസ്പദമായ സംഭവം. ബൈക്കില്‍ യുവതിയെ പിന്തുടര്‍ന്ന പ്രതി കലൂര്‍ ആസാദ് റോഡില്‍ ആളൊഴിഞ്ഞ ഭാഗത്ത് വച്ച് ശരീരഭാഗം പ്രദര്‍ശിപ്പിച്ച് അപമാനിക്കുകായിരുന്നു.
അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ബി.എസ്. സജിനിയാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.പി. വിനിത ഹാജരായി.