ഗോശ്രീ സമാന്തര പാലം അറ്റകുറ്റപ്പണി: പ്രതിഷേധ സമരം നടത്തി
1575061
Saturday, July 12, 2025 4:50 AM IST
കൊച്ചി: ഗോശ്രീ രണ്ടാം പാലത്തിലെ സമാന്തര പാലത്തിന്റെ അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി.
പ്രതീകാത്മകമായി ടാര്‍ ചെയതാണ് സമരം സംഘടിപ്പിച്ചത്. സമിതി ചെയര്മാന് പോള്‍ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. അറ്റകുറ്റപ്പണിക്കായി സമാന്തര പാലം അടച്ചതോടെ പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി.
നിലവില്‍ വാഹനങ്ങള്‍ പോകുന്ന പാലത്തില്‍ കുണ്ടും കുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇതിന് പരിഹാരം കാണുന്നതില്‍ അധികാരികള്‍ അലംഭാവം കാട്ടുകയാണ്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ മൊബൈല്‍ ടാറിംഗ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ മന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും നിവേദനം നല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.