40 ലക്ഷത്തിന്റെ സേവന പദ്ധതികളുമായി പെരുമ്പാവൂര്‍ ലയണ്‍സ്
1575060
Saturday, July 12, 2025 4:50 AM IST
പെരുമ്പാവൂര്‍: ലയണ്‍സ് ക്ലബ്ബ് 2025-26 വര്‍ഷത്തെ വിവിധ സേവന പദ്ധതികള്‍ക്കായി 40 ലക്ഷം രൂപ ചെലവഴിക്കുമെന്ന് ക്ലബ്ബ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിര്‍ദ്ധനരായ ഭവനരഹിതര്‍ക്ക് വീടുവച്ചു നൽകും. വൃക്ക രോഗിക്ക് ചികിത്സാ സഹായം, പ്രമേഹ രോഗ ബോധവത്കരണം, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, കുട്ടികളിലെ കാന്‍സര്‍ ചികിത്സാ സഹായം,
കുട്ടികളിലെ കാഴ്ച വൈകല്യങ്ങള്‍ കണ്ടുപിടിക്കുന്നതിനും പരിഹരിക്കുന്നതിനുള്ള സഹായം, വിവിധ മെഡിക്കല്‍ ക്യാമ്പുകള്‍, ഹൈസ്കൂളുകളില്‍ സാനിറ്ററി നാപ്കിന് ഡെസ്ട്രോയേഴ്സ് വിതരണം, ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മാണം തുടങ്ങിയവയാണ് ഈ വര്‍ഷത്തെ സേവന പദ്ധതികള്‍.
പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്ക് ഉച്ചഭക്ഷണ പദ്ധതി അഞ്ചാം വര്‍ഷവും തുടരും. ഉച്ചഭക്ഷണ പദ്ധതി ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്മാന് പോള്‍ പാത്തിക്കല്‍ നിര്‍വഹിച്ചു. സേവന പദ്ധതികളുടെ ഉദ്ഘാടനം മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ ഡോ. ബീന രവി കുമാര്‍ നിര്‍വഹിച്ചു.
ക്ലബ്ബ് പ്രസിഡന്റ് പോള്‍ പൊട്ടയ്ക്കല്‍, സെക്രട്ടറി പ്രഫ. സാറാമ്മ എം. മാത്യു, ട്രഷറര്‍ പി. മനോജ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.