ചെങ്ങൽ സെന്റ് ജോസഫ്സ് ജിഎച്ച്എസിൽ ചെണ്ടുമല്ലി കൃഷി
1575057
Saturday, July 12, 2025 4:39 AM IST
കാലടി: ചെങ്ങൽ സെന്റ് ജോസഫ്സ് ജിഎച്ച്എസിൽ ഓണത്തിന് ഒരു കുട്ടപ്പൂവ് എന്ന ലക്ഷ്യവുമായി നടത്തുന്ന ചെണ്ടുമല്ലി കൃഷി കാഞ്ഞൂർ പഞ്ചായത്ത് മെമ്പറും ക്ഷീരകർഷകനുമായ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപിക സിസ്റ്റർ ജയ്സ് തെരേസ്, വാർഡ് മെമ്പർ കെ.വി. പോളച്ചൻ എന്നിവർ സന്നിഹിതരായിരുന്നു.