മലയിടംതുരുത്ത് പ്രത്യാശഭവന്റെ പുതിയകെട്ടിടം കൂദാശ ഇന്ന്
1575050
Saturday, July 12, 2025 4:39 AM IST
കിഴക്കമ്പലം: മലയിടംതുരുത്ത് പ്രത്യാശഭവൻ (ആകാപ്പറവ) പുതിയ കെട്ടിടത്തിന്റെ കൂദാശയും പൊതു സമ്മേളനവും ഇന്ന് വൈകുനേരം ആറിന് പ്രത്യാശ ഭവൻ അങ്കണത്തിൽ നടക്കും.
ശ്രേ ഷ്ഠ കാതോലിക മാർ ബസേലിയോസ് ജോസഫ് ബാവയും മാത്യൂസ് മാർ അഫ്രേം മെത്രാപ്പോലീത്തയും ചേർന്ന് വെഞ്ചിരിപ്പ് കർമം നിർവഹിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ബെന്നി ബഹനാൻ എംപിയും അഡ്വ. പി.വി. ശ്രീനിജൻ എംഎൽഎയും മുഖ്യതിഥികളാകും.
ചടങ്ങിൽ സ്ഥാപനഡയറക്ടർ ഡീക്കൻ വർഗീസ് കുട്ടി പുറമഠം, സെക്രട്ടറി റോമി സ്ലീബ കീരിക്കാട്ടിൽ, പ്രോഗ്രാം കൺവീനർ ഫാ. ഷാജി വർഗീസ് പാറക്കാടൻ,സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു, പഞ്ചായത്തംഗം കെ.ഇ. കൊച്ചുണ്ണി എന്നിവർ സംസാരിക്കും.
തെരുവിൽ അലയുന്നവർക്ക് അഭയ കേന്ദ്രമായ പ്രത്യാശ ഭവൻ 30 വർഷം പിന്നിടുകയാണ്. വിവിധ കോർപറേറ്റ് കമ്പനികളുടെ സഹകരണത്തോടെയാണ് പുതിയ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.
ഇതോടൊപ്പം പുതിയ ലിഫ്റ്റിന്റെ സമർപ്പണവും നടക്കും. അറുപത്തിമൂന്നു പേരാണ് ഇവിടെ അന്തേവാസികളായി ഉള്ളത്.