എയർ ഇന്ത്യയുടെ മുംബൈ സർവീസ് റദ്ദാക്കി
1575047
Saturday, July 12, 2025 4:27 AM IST
നെടുമ്പാശേരി: ഇന്നലെ രാത്രി 8.10ന് നെടുമ്പാശേരിയിൽ നിന്നു മുംബൈയ്ക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം പ്രതികൂല കാലാവസ്ഥയെ തുടർന്ന് അവസാന നിമിഷം സർവീസ് റദ്ദാക്കി.
യാത്രക്കാർ വിമാനത്തികത്ത് കയറിയ ശേഷമാണ് യാത്ര റദ്ദാക്കിയതായി അറിയിച്ചത്.
തുടർന്ന് ഇവരെ തിരിച്ചിറക്കുകയായിരുന്നു. വിമാനം എപ്പോൾ പുറപ്പെടുമെന്ന് രാത്രി വൈകിയും അറിയിച്ചിട്ടില്ല.