ലഹരി വസ്തുക്കളുമായി യുവാക്കള്‍ അറസ്റ്റില്‍
1575048
Saturday, July 12, 2025 4:27 AM IST
കൊച്ചി: നഗരത്തില്‍ കഞ്ചാവും എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍. കൊല്ലം പട്ടണപുരം സ്വദേശി എസ്.ഹേമന്ദ് (21), വയനാട് സ്വദേശി അക്ഷയ് റെജി(21) എന്നിവരെ പാലാരിവട്ടം പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് പിടികൂടിയത്.
തമ്മനം പല്ലിശേരി റോഡിലെ ഡ്രീം ടവേഴ്സ് റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്മെന്റില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഹേമന്ദിന്റെ പക്കല്‍ നിന്ന് 1.390 കിലോ കഞ്ചാവും അക്ഷയ് റെജിയുടെ പക്കല്‍ നിന്ന് 2.21 ഗ്രാം എംഡിഎംഎയുടെ പിടിച്ചെടുത്തു.