കോൺഗ്രസ് നേതാക്കൾക്ക് എതിരേ കേസ്
1575055
Saturday, July 12, 2025 4:39 AM IST
വൈപ്പിൻ : ആരോഗ്യ മേഖലയിൽ സംസ്ഥാന സർക്കാർ പുലർത്തുന്ന അവഗണനയ്ക്കെതിരെ മാലിപ്പുറം ആശുപത്രിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ ധർണയിൽ ഞാറക്കൽ പോലീസ് കേസെടുത്തു.
പൊതുഗതാഗതം തടസപ്പെടുത്തിയെന്നാരോപിച്ചാണ് കേസ്. കോൺഗ്രസ് വൈപ്പിൻ ബ്ലോക്ക് പ്രസിഡന്റ് എ.പി. ആന്റണി ഉൾപ്പെടെ കണ്ടാലറിയാവുന്ന 10 പേരാണ് പ്രതികൾ.